India
ഗ്രൈൻഡറിനുള്ളിൽ കുടുങ്ങി 19കാരന് ദാരുണാന്ത്യം
മുംബൈ: ചൈനീസ് ഭേൽ തയ്യാറാക്കുന്നതിനുള്ള മസാലക്കൂട്ട് ഒരുക്കുന്നതിനിടെ ഗ്രൈൻഡറിനുള്ളിൽ കുടുങ്ങി 19കാരന് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശിയായ സൂരജ് നാരായൺ യാദവ് ആണ് മസാലക്കൂട്ട് അരയ്ക്കുന്ന യന്ത്രത്തിൽ കുടുങ്ങി മരിച്ചത്. മസാല ഇളക്കുന്നതിനിടെ ഷർട്ട് യന്ത്രത്തിൽ കുടുങ്ങിയതിന് പിന്നാലെയാണ് യുവാവ് യന്ത്രത്തിലേക്ക് വീണത്.
‘കോർപറേറ്റുകൾക്ക് ഒരിഞ്ച് സ്ഥലം പോലും നൽകിയിട്ടില്ല’; അഭിമന്യു സ്മാരകത്തിന്റെ പേരിൽ ദുഷ്പ്രചാരണമെന്ന് സിപിഐഎം
സച്ചിൻ കോതേക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒരു ഫുഡ് സ്റ്റാളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാൾ ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.