Crime

നാല് കുട്ടികളെ കനാലിൽ എറിഞ്ഞ ശേഷം യുവതി സ്വയം ജീവനൊടുക്കാൻ ശ്രമിച്ചു

Posted on

ബെം​ഗളൂരു: കർണാടകയിൽ യുവതി നാല് കുട്ടികളെ കനാലിലെറിഞ്ഞ ശേഷം അതേ കനാലിൽ തന്നെ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു.

ഇതിൽ രണ്ട് കുട്ടികളുടെ മൃത​ദേഹം കണ്ടെത്തി. ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ മത്സ്യബന്ധന തൊഴിലാളികൾ രക്ഷപ്പെടുത്തി.കർണാടകയിലെ വിജയപുരയിലാണ് സംഭവം. നിദ​ഗുണ്ഡി താലൂക്കിലാണ് തിങ്കളാഴ്ചയാണ് യുവതി കുട്ടികളെ കനാലിൽ എറിഞ്ഞ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്.

ഇതിൽ അഞ്ച് വയസ്സുകാരിയായ തനുശ്രീയുടെയും മൂന്ന് വയസ്സുള്ള സുരക്ഷയുടെയും മൃതദേഹം ലഭിച്ചു. ഇരട്ട കുട്ടികളായ പതിമൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്കായുള്ള തിരച്ചിൽ നടന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version