India

കാൺപൂർ ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ജീവനൊടുക്കി

Posted on

ഉത്തർപ്രദേശിലെ കാൺപൂർ ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. എർത്ത് സയൻസിൽ പിഎച്ച്ഡി ചെയ്യുന്ന 28 കാരി പ്രഗതി ഖര്യയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ക്യാമ്പസിലെ നാലാമത്തെ ആത്മഹത്യയാണിത്.

ഹോസ്റ്റലിലെ ഡി-116 റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ സുഹൃത്തുക്കളാണ് പ്രഗതിയെ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഹോസ്റ്റലിൽ എത്തിയപ്പോൾ മുറി പൂട്ടിയിട്ടിരുന്നതായും മുറിയുടെ വാതിൽ തകർത്താണ് മൃതദേഹം പുറത്തെടുത്തതെന്നും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവസ്ഥലത്ത് നിന്നും പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിന് ഉത്തരവാദി താൻ മാത്രമാണെന്നാണ് കുറിപ്പിൽ എഴുതിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version