Kerala

പൊതുപരിപാടികളില്‍ നിന്ന് മാറി നിന്ന് ഐ സി ബാലകൃഷ്ണന്‍

Posted on

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതോടെ കോണ്‍ഗ്രസിന്റെ ജില്ലയിലെ ഉന്നത നേതാക്കളെ ഉള്‍പ്പെടെ പ്രതിചേര്‍ക്കാന്‍ സാധ്യത.

വിജയന്‍ എഴുതിയ കത്തില്‍ പരാമര്‍ശിച്ച നേതാക്കള്‍ക്കെതിരെയാകും കേസെടുക്കുക. ഇതിനിടെ ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നാണ് വിവരം. മൂന്ന് ദിവസമായി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നില്ല.

പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞിരുന്നു. ഐ സി ബാലകൃഷ്ണന്‍ രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version