Crime

സൈക്കിൾ മാറ്റി വയ്ക്കുന്നതിനെ ചൊല്ലി തർക്കം; പരിക്കേറ്റ വയോധികൻ മരിച്ചു

Posted on

ആലപ്പുഴ: സൈക്കിൾ മാറ്റി വയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചതിനെത്തുടർന്ന് പരിക്കേറ്റ വയോധികൻ മരിച്ചു. ആലപ്പുഴ വീയപുരം കാരിച്ചാൽ തുണ്ടിൽ ടി എം ജോസഫ് (62) എന്ന ജോസ് ആണ് മരിച്ചത്. പ്രതി വീയപുരം നന്ദഗിരി കോളനിയിൽ ദയാനന്ദനെ പൊലീസ് കസ്റ്റഡിയിലുത്തു.

വൈകിട്ട് ഏഴരയോടെ കാരിച്ചാൽ ഷാപ്പിനു സമീപമായിരുന്നു ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്. തുടർന്ന് നടന്ന സംഘർഷത്തിനിടെ ദയാനന്ദൻ ജോസിനെ അടിച്ചെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version