Kerala

ത്രിപുരയിൽ സിപിഎം നേതാവ് കൊല്ലപ്പെട്ടു

Posted on

ത്രിപുരയിൽ അജ്ഞാതസംഘത്തിന്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു. ബാദല്‍ ഷില്ലിന്റെ മരണത്തില്‍ പ്രതിഷേധമായി സംസ്ഥാനത്ത് ഞായറാഴ്ച 12 മണിക്കൂർ ബന്ദിന് സിപിഎം ആഹ്വാനംചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം തെക്കൻ ത്രിപുരയിലെ രാജ്‌നഗറിൽവെച്ചാണ് ഒരു സംഘമാളുകൾ ബാദല്‍ ഷില്ലിനെ ആക്രമിച്ചത്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലാ പരിഷത്ത് സ്ഥാനാർഥിയായി മത്സരരംഗത്തുണ്ടായിരുന്ന ഷില്ലിനെ ബിജെപി പിന്തുണയുള്ള ഗുണ്ടകൾ കൊലപ്പെടുത്തിയതാണെന്ന് സിപിഎം ആരോപിച്ചു.

ഓഗസ്റ്റ് എട്ടിനാണ് ത്രിപുരയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version