Crime

കിടപ്പുമുറിയില്‍ അതിക്രമിച്ചുകയറി, ഭാര്യക്കൊപ്പം കിടന്നു; ആണ്‍സുഹൃത്തിനെ ഭർത്താവ് വെട്ടി

Posted on

കോഴിക്കോട്: ഇരുപത്തിമൂന്നുകാരിയുടെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറിക്കിടന്ന ആൺസുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. അരീക്കോട് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റിരിക്കുന്നത്. തലയ്ക്കും മുഖത്തും വെട്ടേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടിപ്പാറ സ്വദേശിനിയുടെ മാതൃവീട്ടിൽവെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയായിരുന്നു സംഭവം നടന്നത്.

കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ യുവതി തിരിച്ചുവന്നില്ലെന്ന പരാതിയുമായി മൂന്ന് ദിവസം മുമ്പാണ് ഭർത്താവ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടക്കവെ ആൺസുഹൃത്തിൻ്റെ ബന്ധുക്കൾ യുവതിയെ സ്റ്റേഷനിൽ ഹാജരാക്കി. തുടർന്ന് യുവതിയുടെ ഭർത്താവിനെയും വീട്ടുകാരെയും വിളിച്ചുവരുത്തി അവരോടൊപ്പം വീട്ടിലേക്കയച്ചു.

വീട്ടിലെത്തി പത്ത് മിനിറ്റ് കയിഞ്ഞപ്പോഴേക്കും ആൺസുഹൃത്ത് കിടപ്പറയിലേക്ക് കയറിവന്നു. ഭർത്താവിനൊപ്പം കിടപ്പുമുറിയിൽ ഇരിക്കുന്ന സമയത്താണ് ആൺസുഹൃത്ത് കയറിവന്ന് ഭാര്യയോടൊപ്പം കട്ടിലിൽ കിടന്നത്. വീടിൻ്റെ കതക് അടച്ചിരുന്നില്ല. യുവാവ് അകത്തു കയറിവരികയായിരുന്നു. ഇതിൽ പ്രകോപിതനായ ഭർത്താവ് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് വെട്ടുകയായിരുന്നു. ടേബിൾഫാനെടുത്ത് അടിക്കുകയും ചെയ്തു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്നു യുവാവ്. പിന്നാലെ യുവതിയും വീട് വിട്ടിറങ്ങിപോയി. യുവതിയും ഭര്‍ത്താവും രണ്ടുവയസ്സായ കുട്ടിയും യുവതിയുടെ മാതാവും മൂത്ത സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version