Crime

മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു

Posted on

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ വെമ്പായം സ്വദേശി യുവാവിന് കുത്തേറ്റു. ഇന്നലെ രാത്രിയിലുണ്ടായ സംഭവത്തിൽ സുജിത് (25) നാണ് ഇടത് നെഞ്ചിൽ കുത്തേറ്റത്.

മാനവീയം വീഥിയിൽ വെച്ച് ഷിയാസ് എന്നയാൾ കുത്തിയെന്നാണ് സുജിതിന്റെ മൊഴി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുജിത് ചികിത്സ തേടിയിരിക്കുകയാണ്. സുജിത്തിൽ നിന്നും ഒരു കത്തിയും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version