Crime

യുവതിയെ കൊന്ന് 50 കഷണമാക്കി; ലിവിങ് ടുഗതര്‍ പങ്കാളി അറസ്റ്റില്‍

Posted on

തെരുവുനായ മനുഷ്യ ശരീരം കടിച്ചെടുത്ത് നടക്കുന്നത് കണ്ടുളള അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലെ വന മേഖലയിലാണ് സംഭവമുണ്ടായത്. നരേഷ് ഭംഗ്ര എന്ന ഇരുപത്തഞ്ചുകാരനാണ് തമിഴ്‌നാട് സ്വദേശിനിയായ പങ്കാളിയെ ക്രൂരമായി കൊന്നത്.

തമിഴ്‌നാട്ടില്‍ കശാപ്പുകാരനായി ജോലി ചെയ്യുന്നതിനിടെയാണ് നരേഷും 24കാരിയായ യുവതിയും തമ്മില്‍ പരിചയത്തിലായത്. കുറച്ച് വര്‍ഷങ്ങളായി ഇവര്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം നാടായ ജാര്‍ഖണ്ഡിലെത്തിയ നരേഷ് ഇവിടെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. പിന്നാലെ തമിഴ്‌നാട്ടിലെത്തി യുവതിയുമായി ബന്ധം തുടരുകയും ചെയ്തു.

ജാര്‍ഖണ്ഡിലേക്ക് മടങ്ങാന്‍ ഭാര്യ നിരന്തരം ആവശ്യപ്പെട്ടതോടെയാണ് പങ്കാളിയെ ഒഴിവാക്കാന്‍ ക്രൂരമായ കൊലപാതകം നടത്തിയത്. നാട്ടിലേക്ക് മടങ്ങിയ നരേഷ് തിരികെ എത്താതിരുന്നതോടെ യുവതി അങ്ങോട്ടേക്ക് തിരിച്ചു. ഇക്കാര്യം നരേഷിനേയും യുവതിയുടെ അമ്മയേയും അറിയിക്കുകയും ചെയ്തിരുന്നു. ജാര്‍ഖണ്ഡില്‍ എത്തിയ യുവതിയെ വന മേഖലയിലേക്കാണ് നരേഷ് കൊണ്ടുപോയത്. ഇവിടെ വച്ച് ബലാത്സംഗം ചെയ്ത് ശേഷം സാരി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version