Crime

പുതിയ ഫോൺ വാങ്ങിയതിന്റെ ആഘോഷം കത്തിക്കുത്തിൽ കലാശിച്ചു; 16കാരന് ദാരുണാന്ത്യം

Posted on

പുതിയ ഫോൺ വാങ്ങിയതിന് പാർട്ടി നൽകാത്തതിനെ തുടർന്ന് 16 കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു. ഈസ്റ്റ് ഡൽഹിയിലെ ഷാകർപൂരിലാണ് സംഭവം. വഴിയരികിൽ കുത്തേറ്റു കിടന്ന 16 കാരനെ പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കൊല്ലപ്പെട്ട ആൺകുട്ടിയും കൂട്ടുകാരനും ചേർന്ന് പുതിയ ഫോൺ വാങ്ങിയശേഷം വീട്ടിലേക്ക് വരികയായിരുന്നു. വഴിമധ്യേ മറ്റു മൂന്നു ആൺകുട്ടികൾ ഇവരെ തടഞ്ഞുനിർത്തി. പുതിയ ഫോൺ വാങ്ങിച്ചത് ആഘോഷിക്കാനായി പാർട്ടി നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ, 16കാരൻ വഴങ്ങിയില്ല. ഇതിനെ തുടർന്നുണ്ടായ കയ്യാങ്കളിയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ആൺകുട്ടിയുടെ പുറകിൽ രണ്ടു തവണയാണ് കുത്തേറ്റതെന്ന് പോലീസ് വ്യക്തമാക്കി. സിസിടിവിയുടെ സഹായത്തോടെ പ്രതികളായ മൂന്നുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ മൂന്നുപേരും പ്രായപൂർത്തിയാകാത്തവരാണ്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇവരുടെ പക്കൽനിന്നും കണ്ടെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version