Crime

പ്രണയം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

Posted on

ലഖ്‌നൗ: പ്രണയം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. അതേ ആയുധം ഉപയോ​ഗിച്ച് കൈ ഞരമ്പ് മുറിക്കാനും യുവതി ശ്രമിച്ചു. വിവരം അറിഞ്ഞ് പൊലീസെത്തി രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ മുസാഫർ നഹറിൽ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

ഉത്തർപ്രദേശിലെ കുൽഹേദിയിലെ ചാർത്തവാൽ ​ഗ്രാമത്തിലെ താമസക്കാരാണ് ഇരുവരും. എട്ട് വർഷമായി ഇരുവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവഹം നിശ്ചയിച്ചു. അതിൽ അസ്വസ്ഥയായിരുന്നു യുവതി. അവസാനമായി നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കാണാനെത്തിയപ്പോഴായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്.

യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ചതായും ശേഷം സ്വന്തം കൈ ഞരമ്പുകൾ മുറിക്കാൻ ശ്രമിച്ചതായും യുവതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. യുവതിയും യുവാവും അപകടനില തരണം ചെയ്തുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version