Crime
മലപ്പുറത്ത് കുടുംബ കോടതിക്ക് സമീപത്ത് യുവാവിൻ്റെ ആക്രമണം; ഭാര്യാ മാതാവിന് പരിക്ക്, യുവാവിനെ പൊലീസ് പിടികൂടി
മലപ്പുറം: ജില്ലാ കുടുംബ കോടതിക്ക് പുറത്തു വച്ച് ഭാര്യ മാതാവിനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു.
വണ്ടൂർ സ്വദേശി ശാന്തക്കാണ് കുത്തേറ്റത്. മകളുടെ ഭർത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹമോചന കേസിനായാണ് ഇവര്‍ കോടതിയിലെത്തിയത്. വ്യക്തി വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം. ശാന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിയിലായ ബൈജു കത്തിയും വാളുമായാണ് കോടതിക്ക് സമീപത്ത് എത്തിയതെന്നാണ് വിവരം. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇയാൾക്കെതിരെ വധശ്രമ കുറ്റവും മാരകായുധങ്ങൾ കൈവശം വെച്ച കുറ്റവും ചുമത്തി കേസെടുക്കുമെന്നാണ് വിവരം.