Kerala
അമ്മയേയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് വല്ലപ്പുഴയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ചെറുകോട് ഇലപ്പുള്ളി മുഖില (62) മകൻ നിഷാന്ത് (39) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അമ്മയെ ഹാളിലും മകനെ റൂമിലുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നിഷാന്ത് പത്ത് വർഷമായി പലതരം കച്ചവടങ്ങൾ നടത്തി വരികയായിരുന്നു. എന്നാൽ വിവിധ പ്രതിസന്ധികൾ മൂലം ആ ബിസിനസുകൾ വിജയിച്ചില്ല. എറണാംകുളത്ത് നടത്തിയിരുന്ന കൂൾബാർ പത്ത് ദിവസം മുമ്പാണ് അടച്ചുപൂട്ടിയത്.