Crime
ചില്‍ഡ്രന്‍സ് ഹോമിലെ കൊല; പിന്നില്‍ മുഖത്ത് ക്രീം തേക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പ്രകോപനം മുറിവിലെ വേദന
തൃശൂര്‍: രാമവര്‍മപുരത്തെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ പതിനേഴു വയസ്സുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിന് പിന്നില്‍ മുഖത്ത് ക്രീം തേക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് വിവരം. പിടിവലിക്കിടയില്‍ പതിനഞ്ച് വയസ്സുകാരന്റെ ചുണ്ടില്‍ മുറിവേറ്റിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു.
പിറ്റേദിവസം രാവിലെ എഴുന്നേറ്റ് പല്ലു തേയ്ക്കുമ്പോള്‍ മുറിവ് വേദനിച്ചതോടെ പതിനഞ്ച് വയസ്സുകാരന്‍ കയ്യില്‍ കിട്ടിയ ചുറ്റികയുമായെത്തി പതിനേഴുകാരന്‍ അങ്കിതിന്റെ തലയ്ക്ക് ആഞ്ഞടിക്കുകയായിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപണിക്കായി സൂക്ഷിച്ചിരുന്ന ചുറ്റിക വെച്ചായിരുന്നു ആക്രമണം എന്ന് പൊലീസ് പറയുന്നു.
ഈ സമയം രണ്ട് കെയര്‍ടേക്കര്‍മാരാണ് ഇവിടെയുണ്ടായിരുന്നത്. ഇന്നലെ രാവിലെയാണ് രാമവര്‍മപുരത്തെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ അങ്കിതിനെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.