Crime
പെൺസുഹൃത്തിനെ ചൊല്ലി തർക്കം; കൂട്ടയടി!
പെൺ സുഹൃത്തിനെ ചൊല്ലി കൊച്ചി കളമശ്ശേരിയിൽ അപ്പാർട്മെൻ്റിൽ ഇൻ്റേൺഷിപ്പിനെത്തിയ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.
സംഭവത്തിൽ കാസർകോഡ് സ്വദേശികളായ അഞ്ച് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. ഷാസിൽ (21), അജിനാസ്, സൈഫുദ്ദീൻ, മിഷാൽ, അഫ്സൽ എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്.
പെൺ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കമാണ് രണ്ട് സുഹൃദ് സംഘങ്ങൾ തമ്മിൽ സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ 2.15 ഓടെ സീപോർട്ട് എയർ പോർട്ട്റോഡിന് സമീപം കൈപ്പടമുഗളിൽ അഫ്സൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള അപ്പാർട്മെൻ്റിലാണ് സംഘർഷം ഉണ്ടായത്. ആക്രമിക്കപ്പെട്ട വിദ്യാർത്ഥികളുടെ സുഹൃത്തായ ദേവാനന്ദും കണ്ടാലറിയാവുന്ന നാല് പേരും ചേർന്നാണ് ആക്രമിച്ചത്.