Crime
തിരുവനന്തപുരത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ സാജന്‍ (32) ആണ് കൊല്ലപ്പെട്ടത്. ഏണിക്കര നെടുംപാറയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പുലര്‍ച്ചെ ആറരയോടെ സാജന്‍ മരിച്ചു. സംഭവത്തില്‍ രണ്ടുപേരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം കോട്ടയം വൈക്കത്ത് വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടിയ യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റിലായി. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ (25), സുഹൃത്ത് സാരഥി (28) എന്നിവരാണ് പിടിയിലായത്.
നഗ്‌നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വൈദികന്‍ പ്രധാന അധ്യാപകനായ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപിക ഒഴിവില്‍ അപേക്ഷ അയച്ച യുവതി പിന്നീട് വൈദികനുമായി സൗഹൃദം സ്ഥാപിച്ചു.