Crime
ആളൊഴിഞ്ഞ കെട്ടിടത്തിൽ എട്ടുവയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍
ഡൽഹി ശങ്കർ വിഹാർ മിലിട്ടറി പ്രദേശത്ത് എട്ടുവയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ. ആളൊഴിഞ്ഞ കെട്ടിടത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. അതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുണ്ട്. നീതി ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധവും നടത്തുന്നുണ്ട്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം പോലീസ് മുന്നോട്ട് നീക്കുന്നത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. കുടുംബത്തിന് പൂർണപിന്തുണ നൽകുന്നുവെന്നും അന്വേഷണത്തില്‍ എല്ലാ സഹായവും നല്‍കുമെന്നും സൈനിക വക്താക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.