Politics

രാജിയെ കുറിച്ച് മുകേഷും സിപിഐഎമ്മും തീരുമാനിക്കട്ടെ: വി ഡി സതീശൻ

Posted on

തിരുവനന്തപുരം: ലൈം​ഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജി സംബന്ധിച്ച് മുകേഷും സിപിഐഎമ്മും തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. സിനിമ മേഖലയാകെ കുറ്റക്കാരെന്ന തോന്നൽ ഉണ്ടാക്കിയത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുകേഷിനെ പരോക്ഷമായി പിന്തുണച്ച കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയുടെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. വാർത്തകൾ മൂടിവയ്ക്കണമെന്നാണോ സുരേഷ് ഗോപി പറയുന്നത്. സഹപ്രവർത്തകർ ഉന്നയിച്ച പരാതിയോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version