Kerala

സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും

Posted on

തിരുവനന്തപുരം: ക്രൈസ്തവ മത മേലധ്യക്ഷൻമാർക്ക് എതിരായ മന്ത്രി സജി ചെറിയാന്‍റെ പ്രസംഗ വിവാദത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും. പ്രസംഗത്തിലെ വാചകങ്ങളില്‍ ചില വീഴ്ചകളുണ്ടായെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് സജി ചെറിയാന്‍ രോമാഞ്ചം, പരാമർശം പിന്‍വലിച്ചത്. വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പ്രതിപക്ഷപാർട്ടികളുടെ ശ്രമം തടയാനുള്ള നടപടികളും യോഗത്തിൽ ചർച്ചയാകും.

ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശം. പരാമർശത്തിനെതിരെ കെസിബിസിയും ദീപിക പത്രവും വിമർശനവുമായി രം​ഗത്തെത്തി. പിന്നാലെ മന്ത്രിയുടെ പ്രസ്താവന പാർട്ടി നിലപാട് അല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടിക്ക് പറയാനുള്ളത് പാർട്ടി സെക്രട്ടറി പറയും. സഭയ്ക്ക് അതൃപ്തിയുണ്ടെങ്കിൽ പാർട്ടി പരിശോധിക്കുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. തുട‌ർന്ന് പത്രസമ്മേളനം ന‌ടത്തി മന്ത്രി സജി ചെറിയാൻ ബിഷപ്പുമാർക്കെതിരെയുളള തന്റെ കേക്കും വീഞ്ഞും രോമാഞ്ചം പരാമർശം പിൻവലിക്കുന്നതായി അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version