Kerala
പെരിയ കേസിലെ നിയമപോരാട്ടത്തിന് വീണ്ടും CPIM പണപ്പിരിവ്; പാർട്ടി അംഗങ്ങൾ 500 രൂപ വീതം നൽകണമെന്ന് നിർദേശം
പെരിയ കേസിൽ വീണ്ടും സിപിഐഎം പണപ്പിരിവ്. നിയമപോരാട്ടത്തിനായാണ് പണപ്പിരിവ് നടത്തുന്നത്.
സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് കോടതി ചെലവിനായി ധനശേഖരണം നടത്തുന്നത്. പാർട്ടി അംഗങ്ങൾ 500 രൂപ വീതം നൽകണമെന്നാണ് സിപിഐഎം നിർദേശം നൽകി. ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളം നൽകണമെന്ന് നിർദേശം.
ഈമാസം ഇരുപതിനകം പണം പിരിച്ചുനൽകാൻ ഏരിയാ കമ്മിറ്റികൾക്ക് നിർദേശം. രണ്ട് കോടി രൂപ ഈ രീതിയിൽ സമാഹരിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. പാർട്ടി അംഗങ്ങളിൽ നിന്നു മാത്രമാണ് പിരിവ് നടത്തുന്നത്. 28,970 അംഗങ്ങളാണ് ജില്ലയിൽ സിപിഐഎമ്മിനുള്ളത്. ഓരോ ബ്രാഞ്ചിനും ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് പെരിയ കേസിൽ സിപിഐഎം പണപ്പിരിവ് നടത്തുന്നത്.