കോഴിക്കോട്: എം മെഹബൂബ് സിപിഐഎമ്മിൻ്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി.

പി മോഹനൻ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം മെഹബൂബിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ് എം മെഹബൂബ്.

