Kerala

എംഎം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; മകളുടെ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും

Posted on

മെഡിക്കല്‍ പഠനത്തിനായി വിട്ടു നല്‍കിയ മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേഷം. മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതു വരെ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ വിട്ടുനല്‍കാന്‍ എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആശ േഹര്‍ജി നല്‍കിയത് ഈ ഹര്‍ജി വ്യാഴ്‌ഴച കോടതി പരിഗണിക്കും.

ലോറന്‍സിന്റെ മറ്റൊരു മകളായ സുജാത മെഡിക്കല്‍ കോളേജില്‍ നടന്ന ഹിയറിങില്‍ മൃതദേഹം പഠത്തിനായി വിട്ടുകൊടുക്കാനുള്ള സമ്മതം പിന്‍വലിച്ചുവെന്ന് ആശ ഹര്‍ജിയില്‍ അവകാശപ്പെട്ടിട്ടുണ്ട്. മൃതദേഹം ഏറ്റെടുക്കാനുള്ള സമിതിയുടെ തീരുമാനം മുന്‍ വിധിയോടെയാണ്. ലോറന്‍സ് കൊടുത്തുവെന്ന് പറയുന്ന സമ്മതത്തിന്റെ ആധികാരികതയില്‍ സംശയമുണ്ടെന്നും ആശ കോടതി ധരിപ്പിച്ചു. ഇതോടെയാണ് കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്ന ഹിയറിങില്‍ അപാകതകളുണ്ടെന്ന് കോടതി വ്യക്തമാക്കിയത്.

മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ വീണ്ടും ഹിയറിങ് നടത്താനാകുമോയെന്ന് കോടതി പരിശോധിക്കും. ഇത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഈ മാസം 21നാണ് എംഎം ലോറന്‍സ് അന്തരിച്ചത്.മൃതദേഹം പഠനത്തിനായി വിട്ടുകൊടുക്കാനാണ് സിപിഎമ്മും മകനായ എംഎല്‍ സജീവനും തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ മകള്‍ ആശ രംഗത്തെത്തിയതോടെ പൊതുദര്‍ശന സ്ഥലത്ത് അടക്കം സംഘര്‍ഷമുണ്ടായി. തുടര്‍ന്നാണ് ആശ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version