Politics
മാധ്യമ പ്രവർത്തകരെ “പട്ടികളോട്’ ഉപമിച്ച് സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ്
പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കൾ വിവിധ പാർട്ടികളിൽ നിന്നും രാജി വെക്കുന്നതും മറ്റ് പാർട്ടികളിൽ ചേരുന്നതും സ്ഥിരം കാഴ്ചയായി മാറുകയാണ്. കഴിഞ്ഞ ദിവസമാണ് സിപിഎം നേതാവ് ഷുക്കൂർ പാർട്ടി വിട്ടത്, മാധ്യമങ്ങളുടെ മുന്നിൽ കരഞ്ഞു കൊണ്ടാണ് സിപിഎം ൽ നിന്നും പുറത്തേക്ക് പോവുകയാണ് എന്ന് അറിയിച്ചത്.ഷുക്കൂർ കോൺഗ്രസിൽ ചേരും എന്ന അഭ്യൂഹമുണ്ടായിരുന്നു.
ഇതിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട വിഷയം മാധ്യമ പ്രവർത്തകർ സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസിന്റെ ശ്രദ്ധയിൽ പെടുത്തിയത്. വളരെ മോശമായ രീതിയിലാണ് കൃഷ്ണദാസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഇതിനിടയിൽ ഷുക്കൂർ പാർട്ടി വിടില്ല എന്ന അറിയിപ്പ് ലഭിച്ചത്. അതിന് ശേഷം കൃഷ്ണദാസിനെ കണ്ട മാധ്യമ പ്രവർത്തകരെ പട്ടികളോട് ഉപമിച്ചു. ഷുക്കൂറിന്റെ വീടിനു മുന്നിൽ നിങ്ങൾ “ഇറച്ചി കടയ്ക്ക് മുന്നിൽ പട്ടികൾ നിൽക്കുന്നതുപോലെയാണ്” കാവൽ നിൽക്കുന്നത് എന്ന് കൃഷ്ണദാസ് പറഞ്ഞു. തങ്ങളെ പട്ടി എന്ന് വിളിക്കേണ്ട കാര്യമില്ല എന്ന് മാധ്യമ പ്രവർത്തകൻ പറയുന്നതും, കൃഷ്ണദാസിന്റെ തോളിൽ തട്ടി മറ്റൊരു പ്രവർത്തകൻ നിർത്താൻ പറയുന്നതും കേൾക്കാം
ഇന്ന് രണ്ടാമത്തെ പ്രാവശ്യമാണ് കൃഷ്ണദാസ് പത്രക്കാരോട് മോശമായി പെരുമാറിയത്