Politics
ഏതു ഗവർണർ വന്നാലും ഗോവിന്ദൻ്റെ പാർട്ടിയുടെ കള്ളത്തരങ്ങൾ മറച്ചുവെക്കാൻ ആവില്ല’; കെ സുരേന്ദ്രൻ
തൃശ്ശൂർ: ഭരണഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാരാണ് കേരളത്തിലേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറോട് സിപിഐഎമ്മിന് വിരോധം ഉണ്ടാവുക സ്വാഭാവികമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഭരണഘടന വിരുദ്ധമായ ബില്ലുകൾക്ക് ബില്ലുകൾക്ക് അംഗീകാരം നൽകാത്തതാണ് സിപിഐഎമ്മിന്റെ വിരോധത്തിന് കാരണമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പുതിയ ഗവർണർ വരുമ്പോൾ ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ നടപ്പിലാക്കാം എന്നായിരിക്കും കരുതുന്നത്. ഏതു ഗവർണർ വന്നാലും ഗോവിന്ദൻറെ പാർട്ടിയുടെ കള്ളത്തരങ്ങൾ മറച്ചുവെക്കാൻ ആവില്ല. ഗവർണറുടെ മാറ്റം പെട്ടെന്നുള്ളതല്ല. പുതിയ ഗവർണറെ കുറിച്ച് നിങ്ങൾക്ക് അറിയാത്തതുകൊണ്ടാണെന്നും ചോദ്യത്തിന് ഉത്തരമായി സുരേന്ദ്രൻ പ്രതികരിച്ചു. സർക്കാരിനെതിരെ പുതിയ ഗവർണർ കടുത്ത നിലപാട് സ്വീകരിക്കുമോ എന്നായിരുന്നു ചോദ്യം