Kerala
ഭരണ തണലിൽ സഖാക്കൾക്ക് മൂല്യച്യുതി; സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമര്‍ശനം
തിരുവനന്തപുരം: സിപിഐഎം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് വിമർശനമുയർന്നത്. തുടര്‍ഭരണം സംഘടനാ ദൗര്ബല്യമുണ്ടാക്കിയെന്നും ഭരണത്തിന്റെ തണലില്‍ സഖാക്കള്‍ക്ക് മൂല്യച്യുതിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേതാക്കാള്‍ വര്‍ഗീയ ശക്തികളോടടുക്കുന്നത് തിരിച്ചറിയാനാകുന്നില്ലെന്ന് റിപ്പോർട്ട് വിലയിരുത്തി. മധു മുല്ലശ്ശേരി ബിജെപി പാളയത്തിലെത്തിയത് ചൂണ്ടിക്കാട്ടിയാണ് വിലയിരുത്തൽ. നേതാക്കളും പ്രവര്‍ത്തകരും സ്വയം തിരുത്തി മുന്നോട്ട് പോകണമെന്നും നിര്‍ദേശമുണ്ട്. തിരുവനന്തപുരം കോര്പ്പറേഷന് ഭരണത്തിനെതിരെയും റിപ്പോർട്ട് വിമർശനം ഉന്നയിച്ചു.