Kerala
ആളെ കൊന്ന ആനയെ വെടിവച്ച് കൊല്ലണം: സിപിഐഎം
കൽപ്പറ്റ: മാനന്തവാടിയിൽ ഒരാളെ കുത്തിക്കൊന്ന ആനയെ വെടിവച്ച് കൊല്ലണമെന്ന് സിപിഐഎം. മാനന്തവാടിയിൽ ആളെ കൊന്ന ആനയെ വെടി വച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് സിപിഐഎം മാനന്തവാടി ഏരിയ കമ്മറ്റി പ്രസ്താവനയിറക്കി.
അതേസമയം ആനയെ മയക്കുവെടിവെച്ച് പിടികൂടുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ അസാധാരണ സംഭവവികാസങ്ങളാണ് നടക്കുന്നത്. സംഭവം വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു.