Kerala
‘തോല്‍വിക്ക് കാരണം ഭരണവിരുദ്ധവികാരം’; സിപിഐഎം സംസ്ഥാന സമിതിയില്‍ വിലയിരുത്തല്‍
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം എന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ വിലയിരുത്തല്‍. ക്ഷേമ പെന്ഷന് അടക്കം മുടങ്ങിയത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. തോല്‍വി പരിശോധിച്ച് തിരുത്തല്‍ മാര്‍ഗരേഖ തയ്യാറാക്കാനാണ് നീക്കം.