Kerala
തിരഞ്ഞെടുപ്പ് പ്രകടനം നിരാശാജനകം, തിരുത്തി മുന്നോട്ടുപോകും: സിപിഐഎം കേന്ദ്ര കമ്മിറ്റി
ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം നിരാശാജനകമാണെന്നും എന്നാല്‍, തിരുത്തല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും സിപിഐഎം.
കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം ഇറക്കിയ വാര്‍ത്താകുറിപ്പിലാണ് പാര്‍ട്ടിയുടെ വിമര്‍ശനം. യോഗത്തില്‍ തിരഞ്ഞെടുപ്പിലെ പ്രകടനം വിമര്‍ശനാത്മകമായി വിലയിരുത്തിയെന്നും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും കൂടുതല്‍ ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന ഘടകങ്ങള്‍ ഉടന്‍ മുന്നോട്ടുപോകുമെന്നും കേന്ദ്ര കമ്മിറ്റി അറിയിച്ചു.കേന്ദ്ര സര്‍ക്കാറിനെതിരെ മത നിരപേക്ഷ ശക്തികള്‍ക്കെതിരെ അണിനിരത്തുന്നതില്‍ സിപിഐഎം വലിയ പങ്കാണ് വഹിച്ചത്. ഇത് പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ മുന്നണിയെ ശക്തിപ്പെടുത്തി.
പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ 52 സീറ്റിലാണ് മത്സരിച്ചത്. കേരളം, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഓരോ സീറ്റും തമിഴ്നാട്ടില്‍ നിന്ന് രണ്ടു സീറ്റുമാണ് സിപിഐഎമ്മിന് ഇക്കുറി ലഭിച്ചത്. മത്സരിച്ച സീറ്റുകളിലെ പ്രകടനം പാര്‍ട്ടി വിലയിരുത്തും. ആവശ്യമെങ്കില്‍ ആത്മ പരിശോധന നടത്തും.