Kerala
പാലക്കാട് ബ്രൂവറി തുടങ്ങുന്നതില്‍ എതിര്‍പ്പ് അറിയിച്ച് സിപിഐ

പാലക്കാട്: ബ്രൂവറി തുടങ്ങുന്നതില്‍ എതിര്‍പ്പ് അറിയിച്ച് സിപിഐ. കുടിവെള്ള പ്രശ്നം ഉണ്ടെങ്കിൽ പരിഹരിക്കണമെന്നുംഎന്നിട്ട് മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അറിയിച്ചു.
കുടിവെള്ള പ്രശ്നം ഉണ്ടെന്ന പാലക്കാട് ജില്ലാ നേതൃത്വത്തിൻ്റെ നിലപാട് ഗൗരവമായി എടുക്കാനാണ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം.
ബ്രൂവറിയുമായി ബന്ധപ്പെട്ട ഉയർന്നുവന്ന പ്രശ്നങ്ങൾ എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്നാണ് സിപിഐ തീരുമാനം. വിഷയം എൽഡിഎഫ് നേതൃത്വവുമായി സംസാരിക്കാൻ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തി. ഉയർന്നുവന്ന കുടിവെള്ള പ്രശ്നം അവഗണിക്കാൻ കഴിയില്ലെന്ന് എക്സിക്യൂട്ടീവിൽ അഭിപ്രായം ഉയർന്നു.