Kerala

തിരിച്ചടിയില്‍ ആത്മവിമര്‍ശനം ഉള്‍ക്കൊണ്ട് പ്രാദേശിക തലത്തിലിറങ്ങാന്‍ സിപിഐ

Posted on

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ആത്മവിമര്‍ശനം ഉള്‍ക്കൊണ്ട് പ്രാദേശിക തലത്തിലിറങ്ങാന്‍ സിപിഐ. ബൂത്ത് തിരിച്ചുള്ള വോട്ടുകളുടെ വിശകലനമാണ് പാര്‍ട്ടി ഇതിന്റെ തുടക്കമായി കണക്കാക്കുന്നത്.

ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തേണ്ടുന്ന കമ്മ്യൂണിസ്റ്റുകാര്‍ അതില്‍ വിജയിക്കുന്നുണ്ടോ, അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇന്ന് പഴയതുപോലെ ബന്ധമുണ്ടോ, ഈ വിഭാഗങ്ങള്‍ ഇടതുപക്ഷത്തിന് മേല്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഇടിവുണ്ടായത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണമെന്ന് സെക്രട്ടറി നിര്‍ദേശം നല്‍കി.

നവയുഗം മാസികയിലൂടെ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് എഴുതിയ കത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version