Kerala

എംഎല്‍എയെ പോലും അധിക്ഷേപിക്കുന്ന പിണറായി പോലീസ്; സിപിഐയില്‍ അമര്‍ഷം പുകയുന്നു

Posted on

ഒരു എസ്എച്ച്ഒക്കെതിരെ സംസ്ഥാന സെക്രട്ടറി തന്നെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിലാണ് സിപിഐയില്‍ അമര്‍ഷം പുകയുന്നത്. എംഎല്‍എയെ രണ്ട് മണിക്കൂര്‍ സ്റ്റേഷനില്‍ കാത്തുനിര്‍ത്തിച്ചിട്ടും പരസ്യമായി അധിക്ഷേപിച്ചിട്ടും എസ്എച്ച്ഒക്ക് സംരക്ഷണം ലഭിക്കുന്നതിലാണ് പ്രതിഷേധം. അവകാശ ലംഘനത്തിന് എംഎല്‍എ സ്പീക്കര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പോലീസ് സ്റ്റഷന്‍ മാര്‍ച്ച് അടക്കമുളള സമരപരിപാടികളും സിപിഐ തുടങ്ങിയിട്ടുണ്ട്.

എംഎല്‍എ സികെ ആശയും വൈക്കം സ്റ്റേഷനിലെ എസ്എച്ച്ഒ കെജെ തോമസും തമ്മിലുളള തര്‍ക്കമാണ് ഇപ്പോള്‍ മറ്റൊരു തലത്തിലേക്ക് മാറികൊണ്ടിരിക്കുന്നത്.വൈക്കം നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിലാണ് തര്‍ക്കം തുടങ്ങിയത്. ഒഴിപ്പിക്കല്‍ നടപടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരെ സിപിഐ, എഐടിയുസി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് സ്‌റ്റേഷനിലേക്ക് മാറ്റി.

ഇതറിഞ്ഞ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് മോശം പെരുമാറ്റം ഉണ്ടായതെന്നാണ് സികെ ആശയുടെ പരാതി. എസ്എച്ച്ഒയെ ഫോണില്‍ വിളിച്ച് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിട്ടും എത്തിയില്ല. മാത്രമല്ല ‘അവള്‍ അവിടെ ഇരിക്കട്ടെ, എനിക്കിപ്പോള്‍ സൗകര്യമില്ല’ എന്ന് സംഘര്‍ഷസ്ഥലത്തു നിന്ന എസ്എച്ച്ഒ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതായും എംഎല്‍എ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version