India
സ്വകാര്യനിമിഷങ്ങൾ ക്യാമറയിൽ പകർത്തുന്നത് ചതി, കുറ്റകരം; പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
ശാരീരികബന്ധത്തിനുള്ള സമ്മതം ദൃശ്യം പകർത്താനോ പുറത്തുവിടാനോ ഉള്ളതല്ലെന്ന് സുപ്രധാന നിരീക്ഷണം നടത്തി ഹൈക്കോടതി. എന്തിൻ്റെ പേരിലായാലും അത് ക്രിമിനൽ കുറ്റമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ.
കാലങ്ങളായി സൗഹൃദം ഉണ്ടായിരുന്ന രണ്ടുപേർ തമ്മിൽ ഉടലെടുത്ത വ്യവഹാരമാണ് കോടതിക്ക് മുന്നിലെത്തിയത്. പ്രതിയിൽ നിന്ന് വാങ്ങിയ പണം തിരികെ കൊടുക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ല. ഇത് മുതലെടുത്താണ് ശാരീരിക ബന്ധത്തിന് പ്രതി കളമൊരുക്കിയത്. പിന്നീട് ഇതിൻ്റെ ദൃശ്യങ്ങൾ കാണിച്ചായിരുന്നു ഭീഷണി.
ഒരു സ്ത്രീ ശാരീരിക ബന്ധത്തില്‍ ഏർപ്പെടാനുള്ള അനുവാദം ഏത് സമയത്ത് തന്നാലും, അത് ദൃശ്യങ്ങൾ പകർത്താനും കൂടിയുള്ള അനുമതിയല്ല. രണ്ടും രണ്ടായി തന്നെ പരിഗണിക്കണം. ഒരു വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തുന്നതും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും ചതിയാണ്. സ്വകാര്യത സംരക്ഷിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അതിനെതിരെ പ്രവർത്തിച്ച് ദൃശ്യങ്ങൾ പുറത്തുവിടുന്നത് ക്രിമിനൽ കുറ്റമായി തന്നെ പരിഗണിക്കേണ്ടി വരും.