Kerala
മുടിവെട്ടാനെത്തിയ 11 വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചു: 64കാരനായ ബാർബർക്ക് 40 വർഷം തടവ്
പത്തനംതിട്ട: രണ്ട് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 64 കാരന് 40 വർഷം കഠിന തടവ്.
തിരുവനന്തപുരം നെയ്യാറ്റിൻകര, മണലൂർ പുതുവീട്ടു മേലേ പുത്തൻ വീട്ടിൽ ചന്ദ്രനെ ആണ് പത്തനംതിട്ട പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. രണ്ട് കേസുകളിലായി 40 വർഷം കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കാനും ജഡ്ജ് ഡോണി തോമസ് വർഗീസ് വിധിച്ചു.
പതിനൊന്നു വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് ഒരേ ദിവസം പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയായത്. മലയാലപ്പുഴ മുക്കുഴിയിൽ ഇന്ദ്രൻസ് എന്ന പേരിൽ നടത്തിവന്നിരുന്ന ബാർബർ ഷോപ്പിൽ വച്ച് 2023ലാണ് സംഭവമുണ്ടായത്. സ്കൂൾ വെക്കേഷൻ സമയത്ത് സുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ മുടിവെട്ടുന്നതിനായാണ് ബാർബർ ഷോപ്പിൽ എത്തിയതായിരുന്നു കുട്ടികൾ. പ്രതി ഓരോരുത്തരായി കുട്ടികളെ അടുത്തിരുത്തി ഭീഷണിപ്പെടുത്തി ലൈംഗിക പീഢനത്തിനിരയാക്കി.