India
പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് അധിർ രഞ്ജൻ ചൗധരി
കൊൽക്കത്ത: അധിർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കൈമാറിയ രാജിക്കത്തിൽ ഹൈക്കമാൻഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.