Kerala

‘പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം; കോണ്‍ഗ്രസിന്റെയല്ല, ബിജെപിയുടെ അക്കൗണ്ടുകളാണ് മരവിപ്പിക്കേണ്ടത്’

Posted on

റായ്പൂര്‍: തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ജനാധിപത്യം സംരക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നീക്കം തടയണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ബോണ്ട് അഴിമതിയിലൂടെ വന്‍ തുക സമാഹരിച്ച ബിജെപിയുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിക്കേണ്ടത്. കേന്ദ്രസര്‍ക്കാരിന് ഗര്‍വാണ്, അക്രമോത്സുകമായി പെരുമാറുന്ന കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പിലും ഇതേ രീതി തന്നെയാണ് പ്രകടിപ്പിക്കാന്‍ പോകുന്നത്. ഇത് തടയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയാണെന്നും റായ്പൂരിലെ സ്വാമി വിവേകാനന്ദന്‍ എയര്‍പോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version