India
ഫലം വരാനിരിക്കെ സ്ഥാനാർത്ഥികളുടെ യോഗം വിളിച്ച് കോൺഗ്രസ്; മുതിർന്ന നേതാക്കളുമായും യോഗം
ന്യൂഡൽഹി: വോട്ടെണ്ണൽ മറ്റന്നാൾ നടക്കാനിരിക്കെ കോൺഗ്രസ് സ്ഥാനാർഥികളുടെ യോഗം വിളിച്ച് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. ശേഷം രാജ്യത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായും യോഗം ചേരും. ഉച്ചയ്ക്ക് ഒരു മണിക്ക് ഓൺലൈനായാണ് ഈ യോഗം.