Politics

കളക്ടർ ബ്രോ എന്നറിയപ്പെടുന്ന എൻ പ്രശാന്തിനെതിരെ മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

Posted on

ഐഎഎസ് ഉദ്യോഗസ്ഥൻമാർ തമ്മിലുള്ള സോഷ്യൽ മീഡിയ പോര് തുടരുന്നതിനിടയിൽ കളക്ടർ ബ്രോ എന്നറിയപ്പെടുന്ന എൻ പ്രശാന്തിനെതിരെ മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.

വഞ്ചനയുടെ പര്യായമായ ഉദ്യോഗസ്ഥനായ പ്രശാന്ത് വീണ്ടും വില്ലൻ റോളിൽ എന്നാണ് സിപിഎം നേതാവ് ഫെയ്സ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ ദിവസം അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പ്രശാന്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുൻ മന്ത്രി പ്രശാന്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

യുഡിഎഫിന് വേണ്ടി വിടുപണി ചെയ്ത ആളാണ് പ്രശാന്ത്. കഴിഞ്ഞ നിയമസഭാ തിരരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തി. ആഴക്കടൽ മത്സ്യബന്ധന കരാർ അതിന്റെ ഭാഗമായിരുന്നു. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ആളാണ് എൻ പ്രശാന്തെന്നും മേഴ്സിക്കുട്ടിയമ്മ കുറിച്ചു. പ്രശാന്ത് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ആഴക്കടൽ വിൽപ്പന എന്ന തിരക്കഥ. അതിന് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങൾ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നു. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിലും പ്രശാന്ത് വില്ലന്റെ റോളിൽ തന്നെയാണുള്ളത്. കടൽ വിറ്റു എന്ന ആരോപണത്തിന് പിന്നിൽ വഞ്ചനയുടെ പര്യായമായ പ്രശാന്ത് ആണെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version