Kerala
എക്സാലോജികിന് വിദേശത്തും അക്കൗണ്ട്? ഹൈക്കോടതിയില്‍ ഉപഹര്‍ജിയുമായി ഷോണ്‍ ജോര്‍ജ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനി എക്സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോണ്‍ ജോര്‍ജ്. വിദേശത്തെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി.