Politics

‘പിണറായി ജീവിക്കുന്നത് ബിജെപിയുടെ ആശ്രയം കൊണ്ട്, എന്നേ ജയിലില്‍ പോകേണ്ടതായിരുന്നു’; കെ സുധാകരൻ

Posted on

പിണറായി ജീവിക്കുന്നത് ബിജെപിയുടെ ആശ്രയം കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അല്ലെങ്കില്‍ എന്നേ ജയിലില്‍ പോകേണ്ടതായിരുന്നു. പിണറായി വിജയന്‍ കമ്യൂണിസ്റ്റ് എന്ന് പറയുന്നത് തന്നെ ഇടതുപക്ഷത്തിന് അപമാനമാണ്.

ആര്‍എസ്എസിന് കീഴ്പ്പെട്ട് അവരുടെ അടിമയായി ജീവിക്കുന്ന നേതാവാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ആര്‍എസ്എസ് ബന്ധം തെളിഞ്ഞതിന്റെ വിഭ്രാന്തിയിലാണ് മറ്റുള്ളവരുടെ മേല്‍ കുതിരകയറാന്‍ ഇറങ്ങിയത്.

പ്രകടമായ ആര്‍എസ്എസ് ബന്ധത്തിലൂടെ സിപിഐഎം അവരെ ഇത്രയും നാള്‍ വിശ്വസിച്ച ന്യൂനപക്ഷങ്ങളെ വഞ്ചിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version