Politics
എഡിജിപിയുടെ ആർ എസ് എസ് സന്ദർശനം; സഭയിൽ ചർച്ചയിൽ മുഖ്യമന്ത്രിയില്ല; പനി പിടിച്ചെന്ന് വിശദീകരണം; പേടി പനിയോ?
എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മുഖ്യമന്ത്രി സഭ വിട്ടതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
ഉച്ചക്ക് പന്ത്രണ്ടു മണിക്കാണ് പ്രമേയം ചര്‍ച്ചക്ക് എടുത്തത്. അപ്പോഴാണ് മുഖ്യമന്ത്രിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതായും പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോള്‍ സമ്പൂര്‍ണ്ണ വോയിസ് റെസ്റ്റ് നിര്‍ദേശിച്ചതായും സ്പീക്കര്‍ അറിയിച്ചു.
പാര്‍ലമെന്റി കാര്യമന്ത്രിയെ സഭാ നടപടികള്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ചതായും സ്പീക്കര്‍ വ്യക്തമാക്കി.