Kerala

മലപ്പുറം പരാമർശത്തെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Posted on

ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിൽ തൻ്റെ മലപ്പുറം പരാമർശത്തെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

മലപ്പുറം ജില്ലയിൽ വച്ച് ഇത്രയും സ്വർണം പിടികൂടി എന്ന് പറയുമ്പോൾ അത് ജില്ലയ്ക്ക് എതിരായുള്ള പ്രസ്താവനയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലാണ് കരിപ്പൂർ വിമാനത്താവളം ഉള്ളത്. അതുകൊണ്ടാണ് അങ്ങനെ പരാമർശം നടത്തിയത്. വിമാനത്താവളത്തെ പറ്റി പറയുന്നത് മലപ്പുറത്തെ വിമർശിക്കലല്ല. കണക്കുകൾ പറയുമ്പോൾ എന്തിനാണ് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി മണ്ഡലത്തിലെ ഇടതു മുന്നണിയുടെ പ്രചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version