Kerala

തട്ടിപ്പ് തടയാൻ സൈബര്‍ വോള്‍ട്ട് പദ്ധതി ആവിഷ്‌കരിക്കും; റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി

Posted on

സൈബര്‍ തട്ടിപ്പില്‍ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും തട്ടിപ്പുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇക്കാര്യത്തിൽ സൈബര്‍ വോള്‍ട്ട് പദ്ധതി ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ഹെല്‍പ്പ് ലൈന്‍ നടപ്പാക്കും. തട്ടിപ്പുകാര്‍ പലതരത്തിലുണ്ടെന്നും എന്നെ ഒന്ന് ‘തട്ടിച്ചോളൂ’ എന്നാണ് ചിലരുടെ നിലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സമയം വിരമിച്ച ജഡ്ജിയെ വരെ സൈബർ തട്ടിപ്പുകാർ പറ്റിച്ചെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു. ജെൻഡർ ന്യൂട്രല്‍ കേരളം നടപ്പാക്കുന്നതിന്റെ ഭാഗമായി കോണ്‍സ്റ്റബിള്‍ തസ്തികയില്‍ വനിതാ സംവരണം നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡിലെ അപകടകരമായ ഡ്രൈവിങ്ങില്‍ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ട്. റോഡിലെ അഭ്യാസം തടയാന്‍ നടപടി എടുക്കുമോ എന്ന കടകംപള്ളി സുരേന്ദ്രന്റെ ചോദ്യത്തിനായിരുന്നു മറുപടി. പൊലീസ് അറിഞ്ഞിട്ടല്ല ഈ അഭ്യാസങ്ങള്‍ നടക്കുന്നത്. റോഡിലൂടെ അപകടകരമായി ബൈക്ക് ഓടിക്കുന്നതില്‍ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version