Kerala

സീനിയർ സിവിൽ പൊലീസ് ഓഫീസർ മരിച്ച നിലയിൽ

Posted on

കൊല്ലം: സംസ്ഥാനത്ത്‌ വീണ്ടും പൊലീസ് ആത്മഹത്യ. കണ്ണനല്ലൂരിൽ ചാത്തന്നൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാഹുൽ ഹമീദ് (51) ആണ് ആത്മഹത്യ ചെയ്തത്. ചേരിക്കോണം സ്വദേശിയാണ് ഷാഹുൽ ഹമീദ്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

2023-ല്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന പൊലീസിൽ 69 പേർ ആത്മഹത്യ ചെയ്തതെന്നാണ് കണക്കുകൾ. 2019 ജനുവരി മുതൽ 2023 സെപ്റ്റംബര്‍ വരെ 69 പേരാണ് കേരള പൊലീസ് സേനയില്‍ ആത്മഹത്യ ചെയ്തത്. ഇതിൽ 32 പേര്‍ സിവിൽ പൊലീസ് ഓഫീസർമാരാണ്.

16 സീനിയർ സിവിൽ പൊലീസ് ഓഫീസർമാരും 8 ഗ്രേഡ് എസ്ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2019-ൽ 18 പേർ ആത്മഹത്യ ചെയ്തു. 2020-ൽ 10-ഉം, 2021-ൽ എട്ടും പേരാണ് ആത്മഹത്യ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version