Kerala
പരിഭ്രാന്തി പരത്തി നാലു വയസ്സുകാരിയെ കാണാതാകല്‍; ‘തട്ടിക്കൊണ്ടു’പോയത് അച്ഛന്‍
കുന്നംകുളം: മകളെ കാണാനിലെന്ന് മാതാവ് ബഹളം വെച്ചത് നഗരത്തില്‍ വടക്കാഞ്ചേരി റോഡില്‍ ഏറെ നേരം പരിഭ്രാന്തിക്കിടയാക്കി. ആമ്പല്ലൂരില്‍ താമസിക്കുന്ന സമീറയുടെ മകള്‍ അഹല്യ(നാല്)യെയാണ് വ്യാഴാഴ്ച വൈകീട്ട് ആറരയോടെ നഗരത്തില്‍നിന്ന് കാണാതായത്.
സമീറയുടെ ബഹളം കേട്ട് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഉടന്‍ പൊലീസ് സമീപത്തെ കടകളിലെ സിസിടിവി. ദൃശ്യങ്ങള്‍ പരിശോധിച്ചു. ദൃശ്യങ്ങളില്‍ കുട്ടിയെ പിതാവ് പാലക്കാട് കല്ലടിക്കോട് സ്വദേശി ലാലുവാണ് കൊണ്ടുപോയതെന്ന് മനസ്സിലായി.