Kottayam

പന കുറുക്ക് മുതൽ ചേന പായസം വരെ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ സോഷ്യൽ സയൻസ് വിഭാഗം ഒരുക്കിയ ഫുഡ് ഫെസ്റ്റ് ശ്രദ്ധയമായി

Posted on

കോട്ടയം: പന കുറുക്ക് മുതൽ ചേന പായസം വരെ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ സോഷ്യൽ സയൻസ് വിഭാഗം ഒരുക്കിയ ഫുഡ് ഫെസ്റ്റ് ശ്രദ്ധയമായി. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ യു പി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തി.പുതുതലമുറ കണ്ടിട്ടാല്ലാത്ത പഴയ തലമുറകളുടെ ഇഷ്ടവിഭവങ്ങളായ പന കുറുക്ക് മുതൽ ചേന പായസംവരെ നാവിൽ തേനൂറും രുചിയായി അവ മാറി.

വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും മുത്തശ്ശൻമാരും മുത്തശ്ശിമാരും ചേർന്ന് വിഭവങ്ങൾ ഒരുക്കിയപ്പോൾ നാടൻ വിഭവങ്ങളുടെ കലവറയായി സ്കൂൾ ഓഡിറ്റോറിയം മാറി. പ്ലാവില തോരൻ മുതൽ ചേമ്പ് തോരൻ വരെയുള്ള ഇലകറികളും മേളയിൽ ഇടംപിടിച്ചു. മേളയ്ക്ക് ശേഷം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഭക്ഷ്യവസ്തുക്കൾ പങ്കുവെച്ച് സ്നേഹവിരുന്നും നടത്തി.

പഞ്ചായത്ത് മെബർ രമേശ് ഇലവുങ്കൽ മേള ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശൂപത്രി ഡയറ്റിഷ്യൻ റോസ് തോമസ് ക്ലാസ്സ് നയിച്ചു .ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ്, അധ്യാപകരായ അജൂജോർജ് ,ഹണി ഫ്രാൻസീസ്, പ്രിയമോൾ വി.സി, ജിസ്മി ജോർജ് തുടങ്ങിയവർ നേതൃർത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version