India
ഡേറ്റിംഗും റിലേഷൻഷിപ്പും പഠിച്ചേ പറ്റൂ; പാഠ്യവിഷയമാക്കി സിബിഎസ്ഇ
കൗമാര കാലഘട്ടം ക്രഷുകൾ, വളർന്നുവരുന്ന ബന്ധങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന ഹോർമോണുകൾ എന്നിവയാൽ നിറഞ്ഞതായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇവ കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞിലെങ്കിൽ ഭാവിയിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുകളായി അവ മാറും.
ഇന്ത്യയിലെ നിലവിലെ സാമൂഹിക പശ്ചാത്തലത്തിൽ, മാതാപിതാക്കളുമായി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നത് പല കൗമാരക്കാർക്കും ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണ്. മാർഗനിർദേശത്തിനായി കുട്ടികൾ ഇൻ്റർനെറ്റിനെയോ സുഹൃത്തുക്കളെയോ ആശ്രയിക്കുന്നത് സാധാരണമാണ്.
ഈ സാഹചര്യം തിരിച്ചറിഞ്ഞുകൊണ്ട്, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 9-ാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പാഠ പുസ്തകങ്ങളിൽ ഡേറ്റിംഗും റിലേഷൻ ഷിപ്പും ഉൾക്കൊള്ളിച്ച് ഒരു അധ്യായം തന്നെ തുടങ്ങിയിട്ടുണ്ട്.