Kerala

കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണു കാര്‍ തകര്‍ന്നു; അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

Posted on

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് മതില്‍ ഇടിഞ്ഞ് വീണ് അപകടം.

ഇന്ന് വൈകിട്ടോടെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ചക്കരക്കല്‍ -താഴെ ചൊവ്വ റോഡിലെ പള്ളി പ്പൊയിലില്‍ കാപ്പാട് പള്ളിപ്പൊയില്‍ സ്വദേശി പി കെ ഇര്‍ഷാദിന്റെ വീടിന്റെ മതിലാണ് തകര്‍ന്നത്.

മതില്‍ വീണ് നിര്‍ത്തിയിട്ടിരുന്ന കാറിന് ഭാഗികമായി കേടുപാടുകള്‍ പറ്റി. ഈ സമയം വീട്ടുകാര്‍ അവിടെയില്ലാത്തതിനാലാണ് വന്‍ ദുരന്തമൊഴിവായത്. പുതുതായി നിര്‍മ്മിച്ച മതിലാണ് തകര്‍ന്നതെന്ന് വീട്ടുടമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version