Kerala

വാഹന പരിശോധനയ്ക്കിടെ 99 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി

Posted on

കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് വാഹന പരിശോധനയ്ക്കിടെ 99 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. ഇന്ന് പുലർച്ചെ നടന്ന വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. വടകര റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പരിശോധന നത്തിയത്.

ചേരാപുരം സ്വദേശികളായ തട്ടാർകണ്ടി സിറാജ്, പടിക്കൽ സജീർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version