Kerala

സിഎഎയില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ കഴിയുക കോണ്‍ഗ്രസിന് മാത്രം; കുഞ്ഞാലിക്കുട്ടി

Posted on

കൊച്ചി: മുസ്ലീം ലീഗ് യുഡിഎഫില്‍ അടിയുറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കുപ്പായം മാറുന്നതു പോലെ മുസ്ലീം ലീഗ് മുന്നണി മാറില്ലെന്നും അദ്ദേഹം പറഞ്ഞു. സിഎഎ വിഷയത്തില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ കഴിയുക കോണ്‍ഗ്രസിന് മാത്രമാണെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമത്തിനെതിരെ മുസ്ലീം ലീഗ് കോടതിയെ സമീപിച്ചിട്ടുണ്ട്. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് 12ന് ഹര്‍ജി നല്‍കിയത്. പൗരത്വ നിയമത്തിനെതിരെ ലീഗിന്റെ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് എതിരാണ് പുതിയ നിയമനിര്‍മ്മാണമെന്ന് നേരത്തേ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.

പൗരത്വ നിയമം നടപ്പിലാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപിക്ക് ഭയം തുടങ്ങി, അതുകൊണ്ടാണ് ഇത്തരം അടവുകള്‍ ഇറക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. 2019 ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെയാണ് പൗരത്വ നിയമം പ്രാബല്യത്തില്‍ വന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്ക് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നതാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version