India
ബംഗാൾ ഗവർണറുടെ പേരിൽ വ്യാജ അക്കൗണ്ട്
കൊൽക്കത്ത: ബംഗാൾ ഗവർണറുടെ പേരിൽ വ്യാജ അക്കൗണ്ട്. ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് തട്ടിപ്പ് നടത്തുന്നത്.
ഓൺലൈൻ വഴി സിആർപി ഓഫിസർ ചമഞ്ഞും വ്യാജപേരുകളിലും ചിലർ വ്യാജ ഓഫറുകൾ നൽകി പണം തട്ടുന്നതായി തുടരെ പരാതികൾ ലഭിക്കുന്നതായി രാജ്ഭവൻ അധികൃതർ അറിയിച്ചു.
തട്ടിപ്പിൽ വഞ്ചിതരാകരുതെന്നും അത്തരത്തിൽ ആരെങ്കിലും സമീപിച്ചാൽ അപ്പോൾ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ വക്താവ് അറിയിച്ചു.